Search This Blog
Saturday, January 1, 2011
Thursday, December 30, 2010
അരങ്ങില്‍നിന്നും ആല്‍ഫയിലേക്ക്
ആര്‍ഷഭാരതത്തില്‍ കേരളമെന്ന കൊച്ചു സംസ്ഥാനം പിറവിയെടുത്തിട്ട് അരനൂറ്റാണ്ടിലേറെയായി. ഇക്കാലയളവിനുള്ളില്‍ തന്നെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ കേരളം വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു. കലാപരമായ നേട്ടങ്ങളും എടുത്ത് പറയേണ്ടിയിരിക്കുന്നു. എന്നിരുന്നാലും കഴിവ് തെളിയിച്ചിട്ടും സമൂഹത്തില്‍നിന്നും എന്തിന് സ്വന്തം വീട്ടില്‍ നിന്ന് പോലും അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വന്നവരും നമ്മുടെ കണ്‍വെട്ടത്തുണ്ട്. ഇത്തരമൊരു ഹതഭാഗ്യനാണ്‍് നായരമ്പലം സ്വദേശി കോട്ടക്കാട്ട് കെ കെ ഭാസ്കരന്‍. ഒരു പുരുഷായുസ് മുഴുവന്‍ നാടകപ്രവര്‍ത്തനത്തിന് വേണ്ടി ഉഴിഞ്ഞ്‌വെച്ച ഇദ്ദേഹം ഇന്ന് ഉറ്റവരും ഉടയവരുമില്ലാതെ അനാഥ മന്ദിരത്തിലാണ്. നാടക നടന്‍ എന്നതിലുപരി പഴയൊരു വിപ്ളവ സഖാവ്കൂടിയാണ് ഇദ്ദേഹം. കേരളത്തിലെ കമ്യുണിസത്തിണ്റ്റെ നാള്‍ വഴികള്‍ കണ്ടറിഞ്ഞയാളാണ് ഭാസ്കരന്‍. കുഞ്ഞുംനാളിലെ കമ്യൂണിസം രക്തത്തിലലിഞ്ഞ് പോയെന്നാണിദ്ദേഹംപറയുന്നത്. താന്‍ വിശ്വസിച്ച പാര്‍ട്ടിക്ക് വേണ്ടി തികച്ചും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച് സ്വദേശത്തില്‍ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവായി. അതോടൊപ്പം പനമ്പിള്ളി ഗോവിന്ദ മേനോനെ പോലുള്ള മുതിര്‍ന്ന നേതാക്കളുമായി ആത്മബന്ധം സ്ഥാപിക്കാനും സാധിച്ചു. കരമടച്ച രശീതുപയോഗിച്ച് വോട്ട് ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലയളവിലെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടത്പക്ഷ പാര്‍ട്ടിക്ക് വേണ്ടി നായരമ്പലം മൂന്നാം വാര്‍ഡില്‍ നിന്ന് മത്സരിച്ച് ജയിച്ചയാളാണ് താനെന്ന് ഭാസ്കരന്‍ പറയുന്നു. കോണ്‍ഗ്രസുകാരനായ അച്ചുതന്‍മാഷായിരുന്നു പ്രസിഡണ്റ്റ്. തണ്റ്റെ വാര്‍ഡിലെ റോഡിന് വീതികൂട്ടുന്നതിന് ഒരാളുടെ പറമ്പിലെ വേലി പൊളിച്ച് മാറ്റേണ്ട സാഹചര്യം വന്നു. അന്നൊരല്‍പ്പം കശപിശയുണ്ടായി പ്രസിഡണ്റ്റടക്കമുള്ളവര്‍ ഭാസ്കരനെതിരെ തിരിഞ്ഞു. ആ സംഭവത്തില്‍ മനംനൊന്ത് പഞ്ചായത്തില്‍നിന്ന് രാജിവച്ചിറങ്ങിയെന്ന് ഭാസ്കരന്‍ പറയുന്നു. അക്കാലത്തെ പാര്‍ട്ടിയിലെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന കുറ്റമാരോപിച്ച് തന്നെയും പോലീസ് അറസറ്റ് ചെയ്തെന്ന് ഭാസ്കരന്‍ പറയുന്നു. ഒരുതെറ്റും ചെയ്യാതിരുന്നിട്ടും ഇടപ്പള്ളി പോലീസ് സ്റ്റേഷനാക്രമണ കേസില്‍ നാല് കൊല്ലമാണ് വിയ്യൂരിലെ തടവറയില്‍ കഴിയേണ്ടിവന്നുവെന്നും പിന്നീട് കുറ്റക്കാരനല്ലെന്‍ങ്കണ്ട് വെറുതെ വിട്ടെന്നും ഇദ്ധേഹം പറയുന്നു. അതോടെ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി. പിന്നീട് ജീവിക്കാനുള്ള നെട്ടോട്ടമായിരുന്നു. അങ്ങനെ മേസ്തിരിപ്പണി പഠിച്ചു. അന്നും നാടക കമ്പം വിട്ടിട്ടുണ്ടായിരുന്നില്ല. അല്ലറ ചില്ലറ ചെറിയ നാടകങ്ങളിലെല്ലാം അഭിനയിക്കുമായിരുന്നു. പണി പഠിക്കുന്ന സമയമായതിനാല്‍ കൂലി നന്നെ കുറവായിരുന്നു. അങ്ങനെ ജന്‍മനാട്ടില്‍ നാടകവും ജീവിതവും സംയോജിച്ച് കൊണ്ട് പോകാനാവാതെ വന്നപ്പോള്‍ നാടുവിട്ടയാളാണ് ഭാസ്കരന്‍. നാടുമാറിയെത്തിയത് തൃശ്ശൂരും. ത്രിശ്ശൂര് ആ സമയത്ത് ധാരാളം പാലം പണികളുണ്ട്. മേസ്തിരി പണിക്ക് പറ്റിയ ഇടമായതുകൊണ്ട് അവിടെ താമസമാക്കി. ഈ സമയത്ത് ചെറിയ ട്രൂപ്പുകളില്‍ നാടകം കളിക്കുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ത്രീശ്ശൂറ്‍ വെള്ളാച്ചിറയിലെ ഭാവന തീയറ്റേഴ്സ് ഭാസ്ക്കരനെ അവരുടെ ട്രൂപ്പിലേക്ക് ക്ഷണിച്ചത്. അവിടെ ആദ്യം അഭിനയിച്ച നാടകത്തിലെ കഥാപാത്രത്തെ ഇന്നും ഭാസ്കരന്‍ ഓര്‍ക്കുന്നു. അതൊരു തമിഴ് ഭിക്ഷക്കാരണ്റ്റെവേഷമായിരുന്നു. എളിയില്‍ കൈകുത്തി നടന്നിരുന്ന ആ ഭിക്ഷക്കാരണ്റ്റെ വേഷത്തിന് തനിക്ക് അവാര്‍ഡ് ലഭിച്ചതും ആ കഥാപാത്രത്തെ കുറിച്ച് ഓര്‍ക്കുമ്പോഴും ഇന്നും ഭാസ്കരന്‍ അറിയാതെ കോരിത്തരിക്കുന്നു. ൮൪ാം വയസിലും നാടകത്തോടുള്ള അഭിനിവേശം അല്‍പംപോലും കുറഞ്ഞിട്ടില്ല ഭാസ്കരന്. പഴയ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ കണ്ണില്‍ നിന്ന് കണ്ണ്‍നീര്‍ പൊഴിയും. നാടകാഭിനയവും മേസ്തിരിപ്പണിയുമായി ത്രിശ്ശൂരില്‍ തന്നെ കൂടി. ഇതിനിടെ വിവാഹവും കഴിച്ചു. ഭാര്യയുമായി സമാധാനത്തില്‍ കഴിയുന്നതിനിടെയാണ് രാത്രി കാനയില്‍വീണ് വലതുകാല്‍ ഒടിയുന്നത്. അപകടമുണ്ടായത് രാത്രിയായത് കൊണ്ട് നാട്ടുകാരാരും കണ്ടില്ല. ബോധം വീണപ്പോള്‍ കാല് വലിച്ച് വലിച്ച് തൊട്ടടുത്തുള്ള ക്ളിനിക്കിലെത്തി. അവര്‍ പ്രാഥമിക ചികിത്സ നല്‍കി ത്രിശൂറ്‍ മെഡിക്കല്‍ ആശുപത്രിയിലേക്കയച്ചു. അവിടെ മാസങ്ങളോളം കഴിയേണ്ടി വന്നു. സാമ്പത്തീകമായി ആകെ തകര്‍ന്നു. പ്ളാസ്റ്റര്‍ വെട്ടുന്നതിന് മുമ്പെ അവിടെ നിന്ന് ഇറങ്ങി. പിന്നീട് ഞാറക്കല്‍ ആശുപത്രിയിലെത്തി അവിടെ വച്ച് പ്ളാസ്റ്റര്‍ വെട്ടി. വലത് കാല്‍ പൂര്‍ണമായും ചലനമറ്റു. അങ്ങനെ കുറച്ച് നാള്‍ മകണ്റ്റെ സംരക്ഷണയില്‍ കഴിയേണ്ടി വന്നു. എഴുനേറ്റ് നടക്കാനാവാത്ത അവസ്ഥ മകനതൊരു ബുദ്ധിമുട്ടായി എന്ന് തോന്നിയഘട്ടത്തില്‍ വീട്ടില്‍ നിന്നിറങ്ങി. ഭാര്യയും ഞാനും വീണ്ടും ത്രിശ്ശൂരിലേക്ക് താമസം മാറി. ഭാര്യ അത്യാവശ്യം വീട്ടു പണിക്ക് പോയി തുടങ്ങി. പ്രായാധിക്യം അവളെ തളര്‍ത്തിയിരുന്നെന്ന് ഭാസ്കരന്‍ പറയുന്നു. അങ്ങനെ പാതി പട്ടിണിയില്‍ ഒരു വര്‍ഷത്തോളം ജീവിച്ചു. അമൃതാനന്ദമായ് ട്രസ്റ്റ് ഒരു വണ്ടി അനുവദിച്ചു. കൈകൊണ്ട് കറക്കി ഓടിക്കുന്ന മൂന്ന് ചക്രമുള്ള വണ്ടി. അത്യാവശ്യം പുറത്തിറങ്ങി തുടങ്ങി, ചെറിയ പണികള്‍ക്ക് പോയി തുടങ്ങി. അധികം താമസിയാതെ ഭാര്യ മരിച്ചു. അവസാനത്തെ അത്താണിയായിരുന്ന ഭാര്യ മരിച്ചതോടെ വാടക വീട്ടില്‍നിന്ന് ഇറങ്ങേണ്ടി വന്നു. ജീവിതം വഴിമുട്ടി തെരുവിലേക്കിറങ്ങി, വര്‍ഷങ്ങളോളം പട്ടികള്‍ക്കും പൂച്ചക്കുമൊപ്പം തെരുവില്‍ കഴിഞ്ഞു. ആരും തിരിഞ്ഞ് നോക്കിയത് പോലുമില്ല മക്കളും മക്കളുടെ മക്കളുമുണ്ട് എന്നിട്ടും ആരും ഒരു കൈ സഹായത്തിനുണ്ടായില്ല. ആരുടെയും മുന്നില്‍ കൈനീട്ടി ശീലമില്ല എന്നിട്ടും ആരെങ്കിലു മൊക്കെ ഭക്ഷണം വാങ്ങിത്തരും. ഭാസ്കരന് ഒരു കഥയാണ് ഓര്‍മവരുന്നത് കുട്ടിയായിരിക്കുമ്പോള്‍ അച്ഛണ്റ്റെ കൈപിടിച്ചാണ് നടക്കുന്നത് കുട്ടി വലുതായി അച്ഛന് പ്രായമായി കഴിയുമ്പോള്‍ കുട്ടികളുടെ കൈപിടിച്ച് മാതാപിതാക്കള്‍ കൈപിടിച്ച് നടക്കണം അതാണ് നാട്ടുനടപ്പ്. പക്ഷെ ഇന്ന് ഈ പരിഗണന ഭൂരിഭാഗം പേര്‍ക്കും ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ലഭിക്കാതെ വരുമ്പോള്‍ ഏത് മാതാപിതാക്കളും മാനസികമായി തളരും. ആഗ്രഹിക്കാനല്ലെ പറ്റു അറിഞ്ഞ് ചെയ്യേണ്ടകാര്യങ്ങള്‍ വേണമെന്ന് വാശിപിടിച്ചിട്ട് കാര്യമില്ലല്ലോ. കൊടുങ്ങല്ലൂരിലേക്ക് തണ്റ്റെ വാഹത്തില്‍ യാത്ര ചെയ്യവെ ഗട്ടറില്‍ വീണ് വണ്ടി മറഞ്ഞു. നല്ല മഴയത്ത് റോഡില്‍കിടക്കേണ്ടി വന്നു. ആ അപകടത്തില്‍ ഇടത്കാലൊടിഞ്ഞു. ആശുപത്‌റിയില്‍ പോകാന്‍ പണമില്ലാത്തതുകൊണ്ട് പോയില്ല രണ്ട് കാലും തളര്‍ന്ന് ചലനശേഷിയില്ലാതായി. ആരാരുമില്ലാതെ വഴിവക്കില്‍ കഴിയേണ്ടിവന്നു. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് അങ്ങനെയൊരിക്കല്‍ എടമുട്ടത്തെത്തി. അവിടെയുള്ള പീടികതിണ്ണയില്‍ കുറച്ചുനാള്‍ കഴിഞ്ഞു. അങ്ങനെയൊരിക്കല്‍ ആല്‍ഫ പെയിന്‍ അന്‍ഡ് പാലിയേറ്റീവ് കെയറിണ്റ്റെ ചെയര്‍മാന്‍ നൂര്‍ദീന്‍ സാര്‍ കാറില്‍ ആ വഴി പോകവെ എന്നെ കാണുകയും വണ്ടി നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം കൂടെ ചെല്ലാന്‍ ക്ഷണിച്ചു. അങ്ങനെ ഞാന്‍ പ്രൊഫസര്‍ പി. വി അപ്പു മാസ്റ്റര്‍ സ്മാരക ആല്‍ഫ ഹോസ്പൈസിലെത്തി. ഇവിടെ ഒന്നിനും ഒരു കുറവില്ല സ്വന്തം വീട് പോലെ കഴിയുന്നു. ആകെ ഒരു വിഷമമുള്ളത് എന്നെ ഇവിടെ എത്തിച്ച നൂര്‍ദീന്‍ സാറിനെ നൂര്‍ദീന്‍ എന്ന് വിളിക്കണമെന്ന് ശഠിക്കുമ്പോഴാണ്. സാറിവിടെ ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ചെയ്ത സഹായങ്ങള്‍വച്ച് നോക്കുമ്പോള്‍ എനിക്ക് ചെയ്തത് ചെറിയൊരു സഹായം മാത്രം. ഇനിയുളള എണ്റ്റെ നാളുകള്‍ ഞാനിവിടെ ചിലവഴിക്കുമെന്ന് പറഞ്ഞപ്പോള്‍ ഭാസ്കരണ്റ്റെ കണ്ണു നിറഞ്ഞു. പ്രായം ൮൭ കഴിഞ്ഞെങ്കിലും ആരുടെ മുന്നിലും കൈനീട്ടില്ലെന്ന ആത്മവിശ്വാസമാണ് ഭാസ്കരനെ ഇവിടെ എത്തിച്ചത്. മതിലകം ബ്ളോക്ക് പഞ്ചായത്ത് അനാഥ വൃദ്ധര്‍ക്ക് വേണ്ടി തുടങ്ങിയതാണി സ്ഥാപനം. ഒറ്റക്ക് നടത്തുകയെന്നത് അപ്രാപ്യമായ സംഗതിയാണെന്ന് മനസിലാക്കി ആല്‍ഫയുമായി ബന്ധപ്പെട്ട് സംയുക്തമായി നടത്തുകയായിരുന്നു. വാര്‍ദ്ധക്യവും രോഗവും തളര്‍ത്തിയ അവശരായ അനാഥര്‍ക്ക് വേണ്ടിയാണ് ഇന്ന് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഭാസ്കരനടക്കം അഞ്ച് പേരാണിവിടെയുള്ളത്. ഇവരുടെയെല്ലാം കഥകള്‍ വ്യത്യസ്തമാണെങ്കിലും ഇവരാരും അനാഥരല്ല. ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടാത്ത അനാഥരല്ലാത്ത അനാഥര്‍. ഇവര്‍ക്കിന്ന് ഭയക്കാതെ കഴിയാം കാരണം ഇവരെ പരിപാലിക്കാന്‍ ആല്‍ഫയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരുണ്ട്.
Wednesday, December 29, 2010
സിം കാര്‍ഡുകളുടെ ആള്‍മാറാട്ടം
കേരളത്തിലെ നൂറ് ശത മാനം ആളുകളും മൊബൈല്‍ ഫോണ്‍ വരിക്കാരാണ്. ഇത്തരത്തിലൊരു വിശേഷത്തിന് അധികമൊന്നും കാത്തിരിക്കേണ്ട വരില്ല. മൊബൈല്‍ ഫോണുകള്‍ കേരളീയരുടെ ജീവിതത്തിണ്റ്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. ൧൯൯൫ ജുലൈ ൩൧ന് വെസ്റ്റ് ബംഗാളില്‍ മോഡി ടെത്സ്ട്രാസ് മൊബൈല്‍ നെറ്റ് സര്‍വീസ് ആണ് ഇന്ത്യയില്‍ മൊബൈല്‍ യുഗത്തിന് തിരികൊളുത്തിയത്. ഇന്ത്യയിലെ മൊഡി ഗ്രൂപ്പിണ്റ്റേയും ആസ്ട്രേലിയന്‍ കമ്പനിയായ ടെല്‍ട്രാസിണ്റ്റെയും സംയുക്ത സംരംഭമായിരുന്ന മോഡി ടെല്‍ട്രാസിനെ പിന്നീട് ഭാരതി എയര്‍ട്ടെല്‍ സ്വന്തമാക്കി. കേരളത്തിലും സെല്ലുലാര്‍ സര്‍വീസെത്തി. സര്‍ക്കാര്‍ സംരഭമായ ബിഎസ്‌എന്‍എല്‍ സെല്ലുലാര്‍ സര്‍വീസ് തുടങ്ങിയതോടെ കേരളീയരും അതില്‍ ആകൃഷ്ടരായി. കണക്ഷനെടുക്കാന്‍ അപേക്ഷ നല്‍കിയ കേരളീയര്‍ മൊബൈലുമായി കാത്തിരിപ്പ് തുടങ്ങി. ഇന്‍കമിങ്ങ് കോളുകള്‍ക്ക് പോലും പണം നല്‍കേണ്ട കാലം, സാധാരണക്കാരുടെ കണ്ണില്‍ മൊബൈല്‍ എന്നാല്‍ വെറുമൊരു ആഡംബര വസ്തു. അങ്ങനെയിരിക്കെ വ്യവസായ ഭീമനായ റിലയന്‍സ് കമ്മൂണിക്കേഷന്‍സ് ൫൦൦ രൂപക്ക് മൊബൈല്‍ ഫോണും കണക്ഷനും ഇറക്കി അതൊടെ കേരളത്തില്‍ മൊബൈല്‍ഫോണില്ലാത്തവരുടെ എണ്ണം കിടപ്പാടമില്ലാത്തവരെക്കാള്‍ കുറഞ്ഞു. കേരളീയരുടെ ഈ മൊബൈല്‍ പ്രണയം ഒരുപറ്റം മൊബൈല്‍ കണക്ഷന്‍ ധാതാക്കളെ ഇവിടെ എത്തിച്ചു. എയര്‍ട്ടെല്‍, ഐഡിയ, വൊഡഫോണ്‍, ബിഎസ്‌എന്‍എല്‍, എയര്‍സെല്‍, വീഡിയൊക്കോണ്‍, യുണിനോര്‍, റിലയന്‍സ് ജിഎസ്‌എം, റിലയന്‍സ് സിഡിഎംഎ, ടാറ്റ സിഡിഎംഎ, വിര്‍ജിന്‍ മൊബൈല്‍, എംറ്റിഎസ്, ടാറ്റഡോക്കോമോ ഇങ്ങനെ നീളുന്നു കേരളത്തിലെ മോബൈല്‍ ധാതാക്കള്‍. ഇവര്‍ ആകര്‍ഷകമായ ഓഫറുകളിലൂടെ കേരളീയരെ വട്ടം കറക്കുകയാണ്. ആദ്യമൊക്കെ മൊബൈല്‍ ഫോണിനെ ആഡംബരവസ്തുവായി മാത്രം കണ്ടിരുന്നവര്‍ക്ക് ഇന്നത് ഒഴിച്ച്കൂടാനാവത്ത എന്തോ ഒന്നാണ്. ഉപഭോക്താക്കളാവാന്‍ മാനദണ്ഡങ്ങളില്ലെന്ന അവസ്ഥ ഉണ്ടാക്കിയ വളര്‍ച്ച അത്ഭുതാവഹം. സിം കാര്‍ഡുകളുടെ വിതരണത്തിനായി ഓരോ മുക്കിലും മൂലയിലും ഷോപ്പുകള്‍. ആക്ടിവേഷനും റീചാര്‍ജിഗും ഏത് കുഗ്രാമത്തിലും നടക്കും. പെട്ടിക്കട മുതല്‍ ൫സ്റ്റാര്‍ സൌകര്യങ്ങളുള്ള സ്ഥാപനങ്ങള്‍ വരെ സിം കച്ചവടം നടത്തുന്നു. ഒരാള്‍ക്ക് എത്ര കണക്ഷനുകള്‍ വേണമെങ്കിലും എടുക്കാം എന്നത് കേരളീയരെ ആവശ്യത്തിനും അനാവശ്യത്തിനും സിം കാര്‍ഡെടുക്കുന്നവരാക്കി മാറ്റി. പ്രീപെയ്ഡ് സിമുകളും പോസ്റ്റ് പെയ്ഡ് സിമുകളും ഉണ്ടെങ്കിലും. ഉപഭോക്താക്കള്‍ക്ക് പ്രിയം പ്രീ പെയ്ഡ് സിംമ്മുകളോടാണ്. സിം കാര്‍ഡുകള്‍ക്ക് പണം ആവശ്യമില്ലെന്നതും സൌജന്യ സംസാര സമയം ലഭിക്കുമെന്നതും കണക്ഷനെടുക്കുന്നതിനുള്ള നിബന്ധനകളിലെ കുറവും പ്രീപെയ്ഡ് സിംമ്മുകളെ ജനപ്രീയമാക്കി മാറ്റി. വഴിവാണിഭക്കാര്‍ വരെ പ്രീപെയ്ഡ് സിം കാര്‍ഡുകളുടെ വില്‍പ്പനക്കാരായി. ഒരു സിം കാര്‍ഡ് എടുക്കണമെങ്കില്‍ ഫോട്ടോയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും നല്‍കണമെന്നത് നിര്‍ബന്ധമാണ്. സാധാരണയായി ഇലക്ഷന്‍ ഐഡണ്റ്റിറ്റി കാര്‍ഡിണ്റ്റെ കോപ്പി, പാസ്പ്പോര്‍ട്ടിണ്റ്റെ കോപ്പി, ഡ്രൈവിഗ് ലൈസന്‍സിണ്റ്റെ കോപ്പി ഇവയാണ് നല്‍കുന്നത്. എവിടെ നിന്നാണോ കണക്ഷനെടുക്കുന്നത് അവിടെയാണ് തിരിച്ചറിയല്‍ രേഖകള്‍ നല്‍കേണ്ടത്. വഴിവാണിഭക്കാരില്‍ നിന്നുമാണ് സിം കാര്‍ഡ് വാങ്ങുന്നതെങ്കില്‍ വഴിവക്കില്‍ വച്ച് ഐഡി കാര്‍ഡ് നല്‍കേണ്ടിവരും. ഒരു ഐഡി കാര്‍ഡിണ്റ്റെ കോപ്പി കിട്ടിയാല്‍ എത്ര കോപ്പിവേണമെങ്കിലും എടുക്കാമെന്ന കാര്യം എല്ലാവരും മറക്കുന്നു. ഫോട്ടോയുടെ കാര്യമാണെങ്കിലും സ്ഥിതി മറിച്ചല്ല. സിമ്മും സൌജന്യ സംസാര സമയവും വാങ്ങി ഫോണ്‍ കോളുകളില്‍ മുഴുകുന്നവര്‍ അറിയുന്നില്ല, അവരുടെ പേരില്‍ പല കമ്പനികളുടെ സിമ്മുകള്‍ ആക്ടിവേഷനാകുന്നത്. ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് ൧൦൦ കണക്കിന് കണക്ഷനെടുത്ത സംഭവങ്ങള്‍ ഈ അടുത്തുണ്ടായി. പക്ഷെ ഇതാരും അത്ര കാര്യമാക്കി എടുക്കുന്നില്ല. മാഫിയകള്‍ കൊള്ള ലാഭത്തിന് വേണ്ടി മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും ദുരുപയോഗം ചെയ്യുകയാണ്. സിം കാര്‍ഡിണ്റ്റെ വിപണനക്കാരായ ചെറുകിട വ്യാപാരികള്‍ക്കും പ്രാദേശിക വിപണനക്കാര്‍ക്കും മൊബൈല്‍ സിംകാര്‍ഡ് ധാതാക്കള്‍ നല്‍കുന്ന വമ്പന്‍ ഓഫറുകളാണ് ഇതിനിവരെ പ്രേരിപ്പിക്കുന്നത്. ഓഫറുകള്‍ക്ക് വേണ്ടി ഒരു തിരിച്ചറിയല്‍ രേഖയില്‍ അനേകം ആക്ടിവേഷനുകള്‍ നടത്തുന്നു. സൌജന്യ സംസാര സമയം, വാച്ച്, എല്‍സിഡി ടിവി, ക്യാമറ, കമ്പ്യൂട്ടര്‍, ലാപ് ടോപ്പ്, മൊബൈല്‍ ഫോണ്‍, ബൈക്ക്, കാറുകള്‍ ഇങ്ങനെ നീളുന്നു ഓഫറുകള്‍. ഈ ഓഫറുകളെല്ലാം മാസം തോറും മാറി മാറി വരുന്നു. മാസം തോറും ആക്ടിവേഷനുകളുടെ എണ്ണം കൂട്ടുന്നതിന് ഇവര്‍ സ്വീകരിക്കുന്ന എളുപ്പ മാര്‍ഗം മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖ നല്‍കി കണകഷനുകള്‍ ആക്ടിവേട് ചെയ്യുക എന്നതും. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്ന സിം കാര്‍ഡുകള്‍ ഉപയോഗ ശൂന്യമാകാതിരിക്കാന്‍ ഇവ മറ്റുള്ളവര്‍ക്ക് നല്‍കുന്നു. ഇത് വാങ്ങുന്നവരുടെ തിരിച്ചറിയല്‍ രേഖകളുപയോഗിച്ച് വേറെ കണക്ഷനുകളെടുക്കുന്നു. അറിഞ്ഞും അറിയാതെയും മറ്റുള്ളവരുടെ ഉടമസ്തതയിലുള്ള സിംമ്മുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയുണ്ട് കേരളത്തില്‍. താന്‍ ഉപയോഗിക്കുന്ന സിംകാര്‍ഡ് മറ്റുള്ളവരുടെ പേരിലാണെന്നറിയുമ്പോള്‍ സന്തോഷിക്കുന്നവരാണ് ഏറെയും. കാരണം ഈ സിം കാര്‍ഡ് ഉപയോഗിച്ച് ആരെ വേണമെങ്കിലും വിളിക്കാം എന്ത് വേണമെങ്കിലും പറയാം. പശ്നങ്ങളുണ്ടായാലും കുഴപ്പമില്ല. കാരണം കേസ് വന്നാലും സിം കാര്‍ഡിണ്റ്റെ യഥാര്‍ഥ അവകാശിയുടെ പേരിലല്ലേ വരു. മറ്റുള്ളവരുടെ പേരിലുള്ള സിം കാര്‍ഡ് ഭീക്ഷണി കോളുകള്‍ക്കാണ് കൂടുതലായും ഉപയോഗിക്കുന്നത്. സ്ത്രീകളെ വിളിച്ച് അസഭ്യം പറയുന്ന വിരുതന്‍മാരും കുറവല്ല. അടുത്തകാലങ്ങളിലായി പല ക്രിമിനല്‍ കേസുകളിലും പ്രധാന തെളിവായി മാറിയത് മൊബൈല്‍ ഫോണുകളും അതില്‍ നിന്ന് വിളിച്ച കോളുകളുമാണ്. വ്യാജ തിരിച്ചറിയല്‍ രേഖകളാണ് സിം കാര്‍ഡ് എടുക്കുന്നതിന് ഉപയോഗിച്ചതെങ്കില്‍ കുറ്റവാളികള്‍ രക്ഷപെടാന്‍ സാധ്യത കൂടുതലാണ്. പക്ഷെ സ്വന്തം പേരിലുള്ള തിരിച്ചറിയല്‍ രേഖ കൊടുത്തിട്ട് മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖയിലുള്ള കണക്ഷനുപയോഗിക്കേണ്ടി വരുന്നു. ഇത് ഒരു തെറ്റും ചെയ്യാത്തവരെ പോലും കുറ്റക്കാരായി കേസുകളിലകപ്പെടുത്തും. സാധാരണഗതിയില്‍ സിം കാര്‍ഡ് വ്യാപാരം നടത്തിയാല്‍ ലാഭമായി ലഭിക്കുന്നത് ഒരു ആക്ടിവേഷന് ൨൦-൩൦ രൂപയാണ്. ഓഫറുകള്‍ കൂടി ലഭിച്ചാല്‍ ലാഭം നാല് ഇരട്ടിയാകുമെന്നതാണ് ഇവരെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. സിംകാര്‍ഡുകളുകളുടെ ദുരുപയോഗം തടയണം. അതിന് അധികാരികള്‍ തന്നെ മുന്നിട്ടിറങ്ങണം. ആള്‍മാറാട്ട സിം കാര്‍ഡുകള്‍ ഏതെങ്കിലുമൊരു തീവ്രവാദിയുടെ കയ്യിലകപ്പെട്ടാലുണ്ടാകുന്ന പ്രശ്നത്തെ കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. ഇല്ലെന്നതാണ് വാസ്തവം. ഇവര്‍ ഈ സിം കാര്‍ഡുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചാല്‍. അല്ലെങ്കില്‍ ഏതെങ്കിലും കുറ്റ കൃത്യങ്ങള്‍ക്കുപയോഗിച്ചാല്‍. എന്താകും അവസ്ഥ. ഒരാള്‍ക്ക് എത്ര സിം കാര്‍ഡുകള്‍ വേണമെങ്കിലും ഉപയോഗിക്കാം എന്നത് ഗുരുതരമായ വീഴ്ച തന്നെ. ഇത്തരത്തില്‍ സിം കാര്‍ഡ് മാഫിയകള്‍ കേരളത്തിലാകമാനം പിടിമുറുക്കിയിട്ടും അധികാരികളാരും നടപടികള്‍ കൈക്കൊള്ളാന്‍ കൂട്ടാക്കാത്തത് എന്തുകൊണ്ടാണ്. സൈബര്‍ സെല്ലെന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം പോലീസിലുണ്ടായിട്ടും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ വേണ്ട നടപടികളെടുത്തെ മതിയാകു. ഇതുവരെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം തേടണം. മൊബൈല്‍ സിം കാര്‍ഡ് ധാതാക്കള്‍ ഒരു നിയന്ത്രണവുമില്ലാതെ സിം കാര്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്തണം. ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന കണക്ഷനുകളുടെ എണ്ണത്തിന് പരിധി കല്‍പ്പിക്കണം. ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് മാത്രം കണക്ഷനുകള്‍ നല്‍കണം. അധികാരികള്‍ ഇത്തരമൊരു സമീപനം കൈക്കൊണ്ടാല്‍ മാത്രമെ കൊള്ള ലാഭത്തിന് വേണ്ടി വിതരണക്കാര്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാന്‍ കഴിയു. ഓരോ വ്യക്തിയും അവരവരുടെ പേരില്‍ എത്ര കണക്ഷനുകളുണ്ടെന്ന് കണ്ടെത്തണം. അതിന് ഓരോ മൊബൈല്‍ കമ്പനികളുടെയും കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണം. നിങ്ങളുടെ പേരില്‍ മറ്റുള്ളവര്‍ കണക്ഷനെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ആ വിവരം പോലീസിലറിയിക്കുകയോ അല്ലെങ്കില്‍ അത് ഡിസ്കണക്ട് ചെയ്യിക്കുകയോ ചെയ്യണം. കാശ്മീരില്‍ ഈ പ്രശ്നത്തെ അതിജീവിച്ചത് പ്രീപെയ്ഡ് സിമുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയായിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ പ്രീപെയ്ഡ് സിമ്മുകള്‍ നിരോധിക്കുന്നത് തന്നെയാണ് നല്ലത്. പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ മാത്രമാക്കണം. ഇത് മാത്രമാണ് ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്യുന്ന പ്രശ്നത്തിനൊരു പരിഹാരം.
Subscribe to:
Posts (Atom)