Search This Blog

Tuesday, December 28, 2010

ഗര്‍ഭപാത്രം വാടകയ്ക്ക്‌ നിയമവും ധര്‍മ്മവും

ജനസംഖ്യാനിരക്ക്‌ ക്രമാതീത മായി വര്‍ദ്ധിച്ചപ്പോള്‍ നാമൊന്ന്‌ നമുക്കൊന്ന്‌ എന്ന നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചവരാണ്‌ ഭാരതസര്‍ക്കാര്‍. അത്‌ പ്രാവര്‍ത്തികമാക്കാനുതകുന്ന പദ്ധതികളും ആസൂത്രണം ചെയ്തു. ഭാരതസര്‍ക്കാരിണ്റ്റെ ഈ തീരുമാനം ലോകം മാതൃകയാക്കി. ഇതേ സര്‍ക്കാര്‍ തന്നെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക്‌ കുട്ടികളുണ്ടാകാന്‍ അവകാശമുണ്ട്‌ എന്ന വാദവുമായി മുന്നോട്ട്‌ വന്നിരിക്കുന്നു. ശാസ്ത്രലോകം വളര്‍ന്ന്‌ പന്തലിച്ചതോടെ പ്രജനന സാങ്കേതികവിദ്യയും പടുകൂറ്റന്‍ വൃക്ഷമായി മാറി. പ്രജനന സാങ്കേതിക വിദ്യയില്‍ അതിനൂതന മാര്‍ഗ്ഗങ്ങളു പയോഗിച്ച്‌ കുട്ടികളില്ലാത്ത ദമ്പതിമാരില്‍ ൮൫% പേരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലാണ്‌ ഭാരതസര്‍ക്കാര്‍. പ്രജനന സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ സുതാര്യമാക്കുന്നതിനും വേണ്ടി അസിസ്റ്റ്ഡ്‌ റീ പ്രൊഡക്ടീവ്‌ റഗുലേറ്ററി ബില്‍-൨൦൧൦ പാസാക്കുകയാണ്‌ ഭാരതസര്‍ക്കാര്‍. കഴിഞ്ഞ ഇരുപതു വര്‍ഷമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അസിസ്റ്റട്‌ റീ പ്രൊഡക്ടീവ്‌ ടെക്നോളജി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. ഇവരെ നിയന്ത്രിക്കാനുതകുന്ന നിയമങ്ങള്‍ ഭാരതത്തിലില്ല. അവസരം മുതലാക്കി കൂണുകള്‍ പൊട്ടിമുളക്കുന്ന പോലെ ആശുപത്രികള്‍ ഉയര്‍ന്ന്‌ പൊങ്ങുന്നത്‌. ഇത്തരത്തിലുള്ള ആശുപത്രികളെ നിയന്ത്രിക്കുക എന്ന ലക്ഷ്യവും ബില്ലിന്‌ പിന്നിലുണ്ട്‌. ബില്‍ പാസാക്കാന്‍ പോകുന്നതോടെ വിമര്‍ശനങ്ങളുമായി കത്തോലിക്കാസഭയും രംഗത്തെത്തിക്കഴിഞ്ഞു. ഭൂലോകത്തെ തച്ചുടക്കാന്‍ പോന്ന ആയുധങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്‌. എന്തു കൊണ്ട്‌ നാം ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നില്ല അതുപോലെതന്നെയാണ്‌ മാനവരുടെ ജനനത്തെ വൈകൃതമാക്കുന്ന പ്രജനന സാങ്കേതികവിദ്യയും. ഈ നിയമം പാസ്സാക്കുന്നതിന്‌ മുമ്പ്‌ രണ്ടുവട്ടം ആലോചിക്കണം എന്നാണ്‌ കത്തോലിക്കാസഭയുടെ വക്താവ്‌ ഫാദര്‍ പോള്‍ തേലക്കാട്ടിണ്റ്റെ വാദം. ദൈവമുണ്ടെന്ന്‌ വിശ്വസിക്കുന്ന ആര്‍ക്കും ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാനാവില്ല. പ്രജനന സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാനും അത്‌ സുരക്ഷിതവും ധാര്‍മികവുമാക്കാനാണ്‌ നിയമം കൊണ്ടുവരുന്നത്‌ ഇതാണ്‌ സര്‍ക്കാരിണ്റ്റെ വാദം. സന്താനോല്‍പാദനം എങ്ങനെയും തടയണമെന്ന്‌ വാദിക്കുന്ന സര്‍ക്കാര്‍ തന്നെ ൧൫% ദമ്പതിമാര്‍ക്ക്‌ കുട്ടികളില്ലെന്നും അവര്‍ക്കും കുട്ടികളുണ്ടാകാന്‍ അവകാശമുണ്ടെന്നും വാദിക്കുന്നു. ഇത്‌ സര്‍ക്കാരിണ്റ്റെ ഇരട്ടത്താപ്പ്‌ നയമാണ്‌. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക്‌ കുട്ടിയുണ്ടാക്കാന്‍ ആരാണ്‌ അവകാശം കൊടുത്തത്‌ എന്നാണ്‌ ഫാദര്‍ പോള്‍ തേലക്കാട്ട്‌ ചോദിക്കുന്നത്‌. കുട്ടികളില്ലാത്തവര്‍ അനാഥാലയങ്ങളില്‍ നിന്നും ദത്തെടുക്കട്ടെ. ദൈവത്തിണ്റ്റെ സൃഷ്ടിയായ മനുഷ്യരെ വൈകൃതമായ രീതിയില്‍ സൃഷ്‌ ടിക്കുന്നത്‌ അധാര്‍മ്മിക പ്രവര്‍ത്തിയാണ്‌. ഇവിടെ രക്തബന്ധത്തിനും മാതൃത്വത്തിനും യാതൊരു വിലയുമില്ലാത്ത അവസ്ഥ. ഒരു കുട്ടിക്ക്‌ രണ്ടിലധികം മാതാപിതാക്കള്‍. വാടക ഗര്‍ഭപാത്രം, ബീജമാതാവ്‌, അണ്ഡമാതാവ്‌, വളര്‍ത്ത്‌ മാതാവ്‌, വളര്‍ത്ത്പിതാവ്‌ ഇങ്ങനെ നീളുന്നു കുട്ടിയുടെ ബന്ധങ്ങള്‍. മനുഷ്യന്‍ ജനനമെടുക്കുന്ന പ്രതിഭാസത്തില്‍ ബീജദാതാവും അണ്ഡദാതാവുമല്ലെ പിതാവും മാതാവും. ഇതിനല്ലേ രക്തബന്ധമെന്ന്‌ പറയുന്നത്‌. മനുഷ്യണ്റ്റെ പ്രജനന വ്യവസ്ഥയെ വൈകൃതമാക്കുന്നതിന്‌ മുമ്പ്‌ ഈ ബില്ലിണ്റ്റെ ഗൌരവതരമായ പ്രത്യാഘാതത്തെക്കുറിച്ച്‌ ജനപ്രതിനിധികളും പൌരസമൂഹവും ചിന്തിക്കണമെന്നും അപകടകരവും അധാര്‍മ്മികവുമായ നിയമനിര്‍മ്മാണങ്ങള്‍ക്ക്‌ നാം സന്നദ്ധരാകരുത്‌ എന്ന്‌ സഭാവക്താക്കള്‍ അഭ്യര്‍ത്ഥിക്കുന്നു. കുടുംബ തകര്‍ച്ചയുടെയും അരാജകത്വത്തിണ്റ്റെയും പാശ്ചാത്യ മാതൃകകള്‍ വിവേകശൂന്യമായി ഭാരതം സ്വീകരിക്കരുത്‌. നമ്മുടെ കുടുംബവ്യവസ്ഥിതി സുരക്ഷിതമാക്കാന്‍ നമുക്കൊരുമിച്ചു ശ്രമിക്കാം എന്നാണ്‌ അദ്ദേഹത്തിണ്റ്റെ അഭിപ്രായം. കത്തോലിക്കാ സഭ പ്രജനന സാങ്കേതികവിദ്യയെ എതിര്‍ത്തുകൊണ്ട്‌ ഉന്നയിക്കുന്ന വാദമുഖങ്ങള്‍൧) ഈ ബില്‍ അണ്ഡബീജങ്ങളുടേയും അവയുടെ ദാതാക്കളുടേയും വാടക ഗര്‍ഭപാത്രക്കാരുടേയും വിവരങ്ങളുടെ ബാങ്കുകളും പ്രജനന സാങ്കേതിക വിദ്യയുടെ ക്ളിനിക്കുകളും നിയമാനുസൃതമാക്കുന്നു. ഇത്‌ നമ്മുടെ കുടുംബവ്യവസ്ഥിതിയുടേയും സാമൂഹിക കെട്ടുറപ്പിനെയും അപകടപ്പെടുത്തുന്ന നടപടികളാകും. ദൈവത്തിണ്റ്റെ സൃഷ്ടിയില്‍ അധാര്‍മ്മികവും അപകടകരവുമായ ഇടപെടലായി ഇതു മാറും. ൨)ലൈംഗികതയിലെ പ്രേമം, പ്രജനനം എന്നീ രണ്ടു മാനങ്ങള്‍ പൂര്‍ണമായി വേര്‍തിരിച്ച്‌ ലൈംഗികവേഴ്ചയെ ഉത്തരവാദിത്വരഹിതവും പ്രജനന ബന്ധമില്ലാത്തതുമാക്കുന്ന വൈകൃതസംസ്കാരത്തിന്‌ ഇത്‌ വാതില്‍ തുറക്കും. ൩)വാടക ഗര്‍ഭപാത്രം, ബീജപിതാവ്‌, അണ്ഡമാതാവ്‌, വളര്‍ത്തുപിതാവ്‌, വളര്‍ത്തുമാതാവ്‌ എന്നിങ്ങനെ ശിശുവിണ്റ്റെ രക്തബന്ധം വികൃതമാകുന്നു. മാതാവ്‌,പിതാവ്‌,ഭാര്യ,ഭര്‍ത്താവ്‌,വിവാഹം എന്നിവയുടെ അര്‍ത്ഥങ്ങളും നിര്‍വചനങ്ങളും മാറുന്നു. ഒമ്പതു മാസം ഗര്‍ഭം ധരിച്ചു പ്രസവിച്ച സ്ത്രീയോട്‌ കുട്ടിക്ക്‌ ബന്ധം പാടില്ല. അതില്‍ രക്തബന്ധമില്ല എന്ന്‌ നൈയാമികമായി കല്‍പിക്കാന്‍ കഴിയുമോ ? ഫാ. പോള്‍ തേലക്കാട്ടിണ്റ്റെയും കത്തോലിക്കാസഭയുടെയും എതിര്‍പ്പുകള്‍ ഇങ്ങനെ നീളുന്നു. പ്രജനന സാങ്കേതികവിദ്യയെ രൂക്ഷമായി വിമര്‍ശിച്ച കത്തോലിക്കാസഭയ്ക്കെതിരെ ഉരുളയ്ക്കുപ്പേരി കണക്കിന്‌ മറുപടി നല്‍കുകയാണ്‌ പ്രജനന സാങ്കേതികവിദ്യയില്‍ വൈദഗ്ധ്യം നേടിയ ഡോ.കെ. ജി. മാധവന്‍പിള്ള (സമദ്‌ ഹോസ്പിറ്റല്‍) കത്തോലിക്ക സഭയുടെ വിമര്‍ശനങ്ങളില്‍ യാതൊരു കഴമ്പുമില്ല. ഇന്ത്യയ്ക്ക്‌ സ്വാതന്ത്യ്രം കിട്ടുന്നതിന്‌ മുന്നേ ഇവര്‍ കുടുംബാസൂത്രണത്തിനെതിരാണ്‌. ലോകത്താകമാനം ഇവര്‍ പ്രജനന സാങ്കേതികവിദ്യയെ എതിര്‍ത്തു. കത്തോലിക്ക സഭയ്ക്ക്‌ പ്രാതിനിധ്യമുള്ള ഫ്രാന്‍സ്‌ പോലുള്ള രാജ്യങ്ങളില്‍ ഈ നിയമം പൂര്‍ണമായും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. പ്രജനന സാങ്കേതികവിദ്യയ്ക്ക്‌ പ്രത്യേക മായി നിയമം പോലും ആവശ്യമില്ല. കാരണം ഇതൊരു രോഗചികിത്സ മാത്രമാണ്‌. മനുഷ്യണ്റ്റെ അവയവങ്ങളും രക്തവുമെല്ലാം മാറ്റിവയ്ക്കുന്നത്‌ പുതിയ സംഭവമല്ലല്ലൊ? ഇത്തരമൊരു കാര്യം തന്നെയാണ്‌ ഈ ചികിത്സാരീതിയിലുമുള്ളത്‌ ഇതൊരു വിപ്ളവമാക്കേണ്ട കാര്യമൊന്നുമില്ല. ലോകത്തിലെ ൧൫% ദമ്പതിമാര്‍ക്ക്‌ കുട്ടികളില്ലാത്തത്‌ ജനിതക തകരാറു പോലുള്ള പലതരം രോഗങ്ങള്‍ മൂലമാണ,്‌ ആ രോഗത്തിന്‌ ചികിത്സ നല്‍കണം. ദൈവപുത്രന്‌ ജന്‍മം നല്‍കിയ പരിശുദ്ധമാതാവിനെ ആദരിക്കുന്നവരാണ്‌ ഈ സാങ്കേതികവിദ്യയെ എതിര്‍ക്കുന്നത്‌. ഒരു സ്ത്രീ അമ്മയാകുന്നതോടെ അവരോട്‌ സമൂഹത്തിന്‌ ബഹുമാനമുണ്ടാകും. പ്രസവിക്കാത്ത സ്ത്രീകളെ മച്ചികളെന്നും മറ്റുമുള്ള പ്രാകൃതഭാഷ ഉപയോഗിച്ച്‌ വര്‍ണ്ണിക്കുന്നതില്‍ ആരും ഒരു കുറ്റവും കാണുന്നില്ല. പിന്നെ ഇവര്‍ പറയുന്ന മറ്റൊരു കാര്യം കുട്ടികളില്ലാത്തവര്‍ക്ക്‌ കുട്ടികളുണ്ടാകാന്‍ ആരാണ്‌ അവകാശം കൊടുത്തതെന്നാണ്‌. ഒരാള്‍ക്ക്‌ ക്യാന്‍സര്‍ വന്നെന്ന്‌ കരുതി ജീവിക്കാന്‍ അവകാശമില്ലെ. വന്ധ്യതയും ക്യാന്‍സറും രോഗമാണ്‌. രണ്ടിനും വൈദ്യശാസ്ത്രത്തില്‍ പ്രതിവിധി കണ്ടെത്തിയിട്ടുണ്ട്‌. ഈ ശാസ്ത്രത്തെ എതിര്‍ക്കുന്നതല്ലെ ധാര്‍മികതയ്ക്ക്‌ നിരക്കാത്ത കാര്യം. കത്തോലിക്ക സഭ ഇറക്കിയ പത്രക്കുറിപ്പില്‍ ഉന്നയിച്ച വാദങ്ങളുടെ എതിര്‍വാദം൧. അണ്ഡബീജ ബാങ്കുകളെ എതിര്‍ ക്കുന്നവര്‍ എന്തുകൊണ്ട്‌ രക്ത ബാങ്കുകളെ എതിര്‍ക്കുന്നില്ല. ഏതൊരാളുടെ ശരീരത്തിലും ഓടുന്ന രക്തം കുപ്പിയിലാക്കി അത്‌ വേറൊരാളുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്ന സമ്പ്രദായവും വൈദ്യശാസ്ത്രത്തിനുണ്ടെന്ന കാര്യം അറിയില്ലെന്ന്‌ തോന്നുന്നു. ൨. ലൈംഗികതയിലെ പ്രേമം പ്രജനനം എന്നിവ വഴിയുള്ള ലൈംഗിക വേഴ്ചയിലൂടെ പിറന്നവരാണ്‌ ഇന്ത്യയിലുള്ള ലക്ഷോപലക്ഷം അനാഥ കുട്ടികള്‍. ഇവരുടെ ജനനത്തില്‍ എവിടെയാണ്‌ പ്രേമം. ൩. മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളും മാറ്റി വെയ്ക്കുന്നുണ്ട്‌, എന്തിന്‌ ഹൃദയം പോലും മാറ്റി വയ്ക്കുന്നു. പലരുടെയും രക്തം ഉപയോഗിക്കുന്നു. മാതാവ്‌, പിതാവ്‌, ഭാര്യ, ഭര്‍ത്താവ്‌, വിവാഹം എന്നിവയുടെ അര്‍ത്ഥങ്ങളും നിര്‍വചനങ്ങളും മാറിയതിണ്റ്റെ ഫലമല്ലെ അനാഥകുട്ടികള്‍. ശാസ്ത്രവും കത്തോലിക്കസഭയും ഇത്തരം വാദമുഖങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും രണ്ട്‌ പേരും പറയുന്നതില്‍ ഒരല്‍പം യാഥാര്‍ത്ഥ്യമില്ലെ ? ഭാരത സര്‍ക്കാര്‍ അസിസ്റ്റഡ്‌ റീ പ്രൊഡക്ടീവ്‌ ടെക്നോളജി ബില്‍ പാസാക്കുന്നതോടെ ഭാരതത്തില്‍ കത്തോലിക്ക സഭയുടെ എതിര്‍പ്പിന്‌ ഒരല്‍പം ശമനം കിട്ടുമെന്നാണ്‌ ശാസ്ത്രലോകം കരുതുന്നത്‌. കുട്ടികളില്ലാതെ ചികിത്സക്കെത്തുന്ന ദമ്പതിമാരോട്‌ മൂന്ന്‌ കാര്യങ്ങലാണ്‌ ഡോക്ടര്‍ ചോദിക്കുന്നത്‌. ജീവിത കാലം മുഴുവന്‍ മക്കളില്ലാതെ സാമൂഹ്യസേവനം നടത്തി ജീവിക്കാം. അല്ലെങ്കില്‍ ദത്തെടുക്കാം ഇതുമല്ലെങ്കില്‍ വിജയിക്കുമെന്നുറപ്പില്ലെങ്കിലും അസിസ്റ്റഡ്‌ റീ പ്രൊഡക്ടീവ്‌ ടെക്നോളജി ഉപയോഗിച്ച്‌ നോക്കാം. പൂര്‍ണവിജയമില്ലാത്തതിനാല്‍ ദൈവത്തിണ്റ്റെ കൃപയുണ്ടെങ്കിലേ കുട്ടിയുണ്ടാകൂ. ദൈവത്തിണ്റ്റെ സന്തതികളായ ഡോക്ടര്‍മാര്‍ ഒരു നിയോഗം പോലെ കുട്ടികളില്ലാത്തവരെ ചികിത്സിക്കുന്നു. ഇതെങ്ങനെ ദൈവത്തിണ്റ്റെ സൃഷ്ടിയില്‍ അധാര്‍മ്മികവും അപകടകരവുമായ ഇടപെടലാകും. നന്ദിയാരോട്‌ ഞാന്‍ ചൊല്ലേണ്ടു. നന്ദിയാരോട്‌ ഞാന്‍ ചൊല്ലേണ്ടു, ഭൂമിയില്‍ വന്നവതാരമെടുക്കാന്‍ പാതിമെയ്യായ മാതാവിനൊ പിന്നതില്‍ പാതിമെയ്യായ പിതാവിനൊ പിന്നെയും പത്തുമാസം ചുമന്നെന്നെ ഞാനാക്കിയ ഗര്‍ഭപാത്രത്തിനൊ? അഹം എന്ന സിനിമയിലേതാണ്‌ മനോഹരവും അര്‍ത്ഥവത്തായതുമായ ഈ വരികള്‍. സ്വാഭാവിക ലൈംഗിക ബന്ധത്തിലൂടെ പിറന്ന കുട്ടികള്‍ ഭൂമിയില്‍ വന്ന്‌ പിറവിയെടുത്തതിന്‌ പാതിമെയ്യായി ഒന്നിച്ച മാതാവിനോടും പിതാവിനോടും പത്തുമാസം കിടന്ന ഗര്‍ഭപാത്രത്തിനോടും ഇതില്‍ ആരോടാണ്‌ നന്ദി പറയേണ്ടത്‌ എന്നതാണ്‌ കവിഭാഷ്യം. പക്ഷെ പ്രജനന സാങ്കേതികവിദ്യയുടെ വികാസം എ.ആര്‍.ടി. ശിശുക്കള്‍ എന്ന പുതുതലമുറയ്ക്ക്‌ രൂപം നല്‍കി. എ.ആര്‍.ടി. ശിശുക്കള്‍ ഭൂമിയില്‍ അവതാരമെടുത്തതിന്‌ ഒരുപാട്‌ പേരോട്‌ നന്ദി പറയേണ്ടി വരും. ആദ്യം നന്ദി പറയേണ്ടി വരിക അസിസ്റ്റഡ്‌ റീപ്രൊഡക്റ്റീവ്‌ ടെക്നോളജിയോടാണ്‌. പിന്നെ ബീജം നല്‍കിയ ബീജപിതാവിനോട്‌ (ബീജബാങ്കില്‍ നിന്നെടുത്ത ബീജമാണെങ്കില്‍ പിതാവ്‌ ആരെന്ന്‌ പോലും കുട്ടി അറിയില്ല). പിന്നെ അണ്ഡമാതാവിനോട്‌, പിന്നെ ബീജവും അണ്ഡവും സംയോജിപ്പിച്ച്‌ ഭ്രൂണമാക്കിയ ലാബിനോടും ഉപകരണങ്ങളോടും ,ലാബില്‍ അന്ന്‌ ജോലി ചെയ്തവരോടും. പിന്നെ നന്ദി പറയേണ്ടി വരിക പത്തുമാസം കിടക്കാന്‍ വാടകക്കെടുത്ത ഏതോ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തോടാവും,പിന്നെ അണ്ഡം നല്‍കാതെയും പത്തുമാസം ചുമക്കാതെയും അമ്മയായ സ്ത്രീയോടും, ബീജം നല്‍കാതെ അച്ഛനായ ആളോടും നന്ദി പറയേണ്ടി വരും. ബിജവും അണ്ഡവും ഗര്‍ഭപാത്രത്തി ന്‌ പുറത്ത്‌ വച്ച്‌ സംയോജിപ്പിക്കുന്നതു പോലുള്ള പലതരം ചികിത്സാവിധികളാണ്‌ കൃത്രിമ ബീജസങ്കലനത്തിന്‌ ഉപയോഗിക്കുന്നത്‌. ഈ രീതികള്‍ക്ക്‌ ശാസ്ത്രലോകം നല്‍കിയ പേര്‌ അസിസ്റ്റഡ്‌ റീപ്രൊഡകറ്റീവ്‌ ടെക്നോളജി(എ.ആര്‍.ടി) എന്നാണ്‌. പ്രജനന സാങ്കേതിക വിദ്യ സസ്യമൃഗാദികളില്‍ പരീക്ഷിച്ച്‌ വിജയം വരിച്ചിരുന്നു. സ്വാഭാവികരീതിയില്‍ നിന്നും കൃത്രിമ ബീജസങ്കലനത്തിലേക്കുള്ള മാറ്റം ജനങ്ങള്‍ ഒരല്‍പം വിമര്‍ശനത്തോടെയാണ്‌ സ്വീകരിച്ചത്‌. ൨൫-൭-൧൯൭൮ ലൂയിസ്‌ ബ്രൌണ്‍ എന്ന ടെസ്റ്റ്‌ ട്യൂബ്‌ ശിശു ജനിച്ചതോടെ വിമര്‍ശകരുടെ വാമൂടിക്കെട്ടി. പക്ഷെ മുറു മുറുപ്പുമായി പല മതസംഘടനകളും രംഗത്തെത്തി. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ധാര്‍മികതക്ക്‌ നിരക്കാത്ത കാര്യമാണിതെന്ന്‌ എഴുതി തള്ളി. എന്നിരുന്നാലും പ്രജനന സാങ്കേതികവിദ്യയെ മാനവര്‍ മനസാവഹിച്ചു എന്നതിന്‌ തെളിവാണ്‌ മൂന്ന്‌ പതിറ്റാണ്ട്‌ കൊണ്ട്‌ പിറന്ന ൩൦ ലക്ഷം എ.ആര്‍.ടി ശിശുക്കള്‍അസിസ്റ്റഡ്‌ റീ പ്രൊഡക്റ്റീവ്‌ ടെക്നോളജിയിലെ ഒരു രീതി ഓള്‍ട്ടര്‍നേറ്റീവ്‌ ഇന്‍സെമിനേഷനാണ്‌. ഇതിന്‌ സാധാരണയായി കൃത്രിമ ബീജസങ്കലനം എന്നാണ്‌ പറയുന്നത്‌. ശുദ്ധീകരിച്ച്‌ ജീവനില്ലാത്തതും വേഗത കുറവുള്ളതുമായ ബീജങ്ങളെ വേര്‍തിരിച്ച്‌ ചുണക്കുട്ടന്‍മാരായ ബീജാണുക്കളെ സിറിഞ്ച്‌ വഴി സ്ത്രീയുടെ ജനനേന്ദ്രിയത്തിനകത്ത്‌ നിക്ഷേപിക്കുന്നു. ഈ സമയത്ത്‌ സ്ത്രീകള്‍ക്ക്‌ നല്‍കുന്ന ഹോര്‍മോണുകള്‍ അണ്ഡത്തിണ്റ്റെ വര്‍ദ്ധനവിന്‌ സഹായിക്കും. ഇങ്ങനെ വര്‍ദ്ധിതവീര്യമുള്ള അണ്ഡവും കൃത്രിമമായി നിക്ഷേപിച്ച ബീജവും സംയോജിച്ച്‌ ഭ്രൂണം ഉടലെടുക്കുന്നതിന്‌ സഹായമാകും. ബീജസങ്കലനം നടക്കുന്നതിന്‌ മുമ്പ്‌ സ്ത്രീകളുടെ അണ്ഡം വര്‍ദ്ധിക്കുന്നതിന്‌ നല്‍കുന്ന ഹോര്‍മോണ്‍ മരുന്നുകള്‍ക്ക്‌ ഫെര്‍ട്ടിലിറ്റി എന്‍ഹാന്‍സിങ്ങ്‌ മരുന്നുകള്‍ എന്നാണ്‌ പറയുന്നത്‌. ബീജസങ്കലനത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുതകുന്ന മരുന്നുകള്‍ കുത്തിവയ്പ്‌ ആയും ഗുളികയായും ലഭിക്കും. സാധാരണയായി ക്ളോമിഫെന്‍ സിട്രേറ്റ്‌ എന്ന ഗുളികയാണ്‌ കൂടുതലായും ഉപയോഗിക്കുന്നത്‌. ഗുളികകള്‍ മാസമുറപ്രക്രിയയുടെ കാലചക്രം കൃത്യമാക്കുകയും അണ്ഡങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ക്ളോമിഫെന്‍ സിട്രേറ്റ്‌ ഗൊണാഡൊ ട്രോഫിന്‍ തുടങ്ങിയ മരുന്നുകളാണ്‌ കുത്തിവയ്ക്കുന്നതിനുപയോഗിക്കുന്നത്‌. ഇന്‍വിട്രൊ ഫെര്‍ട്ടിലൈസേഷന്‍ എന്നതാണ്‌ എ.ആര്‍.ടി യിലെ മറ്റൊരു ചികിത്സാരീതി. അണ്ഡവും ബീജവും ഗര്‍ഭപാത്രത്തിന്‌ പുറത്ത്‌ വച്ച്‌ സങ്കലനം നടത്തി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണിത്‌. ഈ ട്രീറ്റ്മെണ്റ്റിന്‌ ൩൪% മാണ്‌ വിജയം. യു.എസില്‍ പിറന്ന്‌ വീഴുന്ന കുട്ടികളില്‍ ഒരു ശതമാനവും ഈ ടെക്നോളജിയിലൂടെയാണ്‌ ജനിക്കുന്നത്‌. സിഗോറ്റ്‌ ഇന്‍ഡ്രാഫാളോപ്യന്‍ ട്രാന്‍സ്ഫര്‍(ഇസഡ്‌ .ഐ. എഫ്‌.റ്റി) ഇന്‍ഡ്രാഫാഴോപ്യന്‍ ട്യൂബ്‌ ട്രാന്‍സ്ഫര്‍(ജി.ഐ.എഫ്‌.ടി) എന്നിങ്ങനെ രണ്ട്‌ രീതിയിലാണ്‌ ഐ.വി.എം. ട്രീറ്റ്മെണ്റ്റ്‌ നടത്തുന്നത്‌. പ്രജനന സാങ്കേതികവിദ്യയെ കുട്ടികളില്ലാത്ത മാതാപിതാക്കള്‍ ദൈവത്തേപ്പോലെ ആരാധിച്ചു. പ്രജനന സാങ്കേതികവിദ്യ വളര്‍ന്നു. ഇന്ന്‌ വര്‍ഷാവര്‍ഷം ൨,൫൦,൦൦൦ എ.ആര്‍.ടി.ശിശുക്കള്‍ ലോകത്താകമാനം പിറന്ന്‌ വീഴുന്നു. പ്രജനന സാങ്കേതികവിദ്യ ഇത്രകണ്ട്‌ വികസിച്ചതോടെ അനാഥാലയങ്ങളില്‍ നിന്നും ദത്തെടുത്ത്‌ സ്വന്തം കുട്ടിയെപ്പോലെ വളര്‍ത്തിയിരുന്നവര്‍ക്ക്‌ സ്വന്തം കുട്ടിയെ തന്നെ വളര്‍ത്താമെന്നായി. ഭാര്യയുടെ പ്രശ്നം കൊണ്ടാണ്‌ കുട്ടിയുണ്ടാവാത്തതെങ്കില്‍ മറ്റൊരു സ്ത്രീയുടെ അണ്ഡവും ഭര്‍ത്താവിണ്റ്റെ ബീജവുമുപയോഗിച്ച്‌ കൃത്യം സ്വന്തം ഗര്‍ഭപാത്രത്തിലോ വാടക ഗര്‍ഭപാത്രത്തിലോ കുട്ടിക്ക്‌ ജന്‍മം നല്‍കാം . ഭര്‍ത്താവിണ്റ്റെ പ്രശ്നം കൊണ്ടാണ്‌ കുട്ടിയുണ്ടാവാത്തതെങ്കില്‍ മറ്റൊരാളുടെ ബീജവും ഭാര്യയുടെ അണ്ഡവും കൃത്രിമ ബീജസങ്കലനം വഴി ഭാര്യയുടെയോ മറ്റേതെങ്കിലും സ്ത്രീയുടെയോ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച്‌ കുട്ടിക്ക്‌ ജന്‍മം നല്‍കാം. ഇതു പോലെ തന്നെ ജനിതക തകരാറുള്ളവര്‍ക്കും ഒറ്റയാനായി ജീവിക്കുന്നവര്‍ക്കും, സ്വവര്‍ഗരതിക്കാര്‍ക്കും ലിംഗമാറ്റശസ്ത്രക്രിയ നടത്തിയവര്‍ക്കും, എതിര്‍ലിംഗത്തിലുള്ളവരോട്‌ താല്‍പര്യമില്ലാത്തവര്‍ക്കും സ്വന്തം ബീജമോ അണ്ഡമോ ഗര്‍ഭപാത്രമോ ഉപയോഗിച്ച്‌ മാതാപിതാക്കളാകാം.അസിസ്റ്റഡ്‌ റീ പ്രൊഡക്ടീവ്‌ ടെക്നോളജിക്ക്‌ ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും ഈ ചികിത്സാരീതിയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക്‌ പാര്‍ശ്വഫലങ്ങളേറെയാണ്‌. ഐ.വി.എഫ്‌. ചികിത്സാരീതിയില്‍ സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണ്‌ ലുപ്രോണ്‍ .ഇതിന്‌ സാധാരണ പാര്‍ശ്വ ഫലങ്ങള്‍ ഏറെയുണ്ട്‌. സംഭ്രമം, വിറയല്‍, ചൊറിച്ചില്‍,ചെന്നിക്കുത്ത്‌ പോലുള്ള തലവേദന, തലകറക്കം, കൊഴിച്ചില്‍, സന്ധിവേദന, ശ്വസോച്ഛ്വാസത്തിന്‌ തടസം നേരിടുക, നെഞ്ച്‌ വേദന, ഛര്‍ദി, വിഷാദരോഗം, വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ വരിക, ലൈംഗികശേഷി കുറയുക, ചിന്താശക്തി നഷ്ടപ്പെടുക, വിളര്‍ച്ച, ബലക്ഷയം,അനീഷ്യ,ഹൈപ്പര്‍ ടെന്‍ഷന്‍,മസില്‍ വേദന,എല്ലുകള്‍ക്ക്‌ വേദന, ഓക്കാനം, ആസ്മ, ഉദരവേദന, കൈകള്‍ക്ക്‌ വിങ്ങല്‍, തൈറോയ്ഡ്‌ ഗ്രന്ഥിക്ക്‌ തകരാറ്‌ സംഭവിക്കുക, ഉത്കണ്ഠ, ലിവര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുക എന്നിവയാണ്‌ സാധാരണ കാണുന്ന പാര്‍ശ്വഫലങ്ങള്‍. ഫെര്‍ട്ടിലിറ്റി മരുന്നുകള്‍ക്ക്‌ ക്യാന്‍സറുമായി അഭേദ്യബന്ധമുണ്ടെന്ന്‌ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ക്ളൊമിഫെന്‍ സിട്രേറ്റ്‌ പോലുള്ള മരുന്നുകള്‍ കാന്‍സറിലേക്ക്‌ വഴിതെളിച്ചേക്കാമെന്ന്‌ പല മെഡിക്കല്‍ ജേണലുകളും പറയുന്നു. എന്നിരുന്നാലും എ.ആര്‍.ടി ക്ളിനിക്കുകള്‍ ദിനം പ്രതി വര്‍ദ്ധിച്ച്‌ വരികയാണ്‌. വിദേശ രാജ്യങ്ങളില്‍ ന്യൂസ്പേപ്പര്‍,വെബ്‌,ചാനലുകള്‍ തുടങ്ങിയ പരസ്യമേഖലകളില്‍ പരസ്യം ചെയ്താണ്‌ ഫെര്‍ട്ടിലിറ്റി ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്‌. അണ്ഡ ബാങ്കുകള്‍, ബീജബാങ്ക്‌,ഗര്‍ഭപാത്രം വാടകയ്ക്ക്‌ കൊടുക്കുന്നവരുടെ വിവരങ്ങളടങ്ങിയ ബാങ്ക്‌ തുടങ്ങിയവയാണ്‌ ഫെര്‍ട്ടിലിറ്റി ക്ളിനിക്കുകളുടെ പ്രത്യേകത. അണ്ഡദാതാക്കള്‍ അണ്ഡം നല്‍കുന്നത്‌ മൂന്ന്‌ വഴിക്കാണ്‌ ഫെര്‍ട്ടിലിറ്റി ക്ളിനിക്കുകള്‍ വഴി നേരിട്ട്‌, അണ്ഡബ്രോക്കര്‍മാര്‍ വഴി, പരസ്യങ്ങലിലൂടെ യു.എസില്‍ ൭൫% അണ്ഡ ദാതാക്കളും കോളജ്‌ വിദ്യാര്‍ത്ഥിനികളാണ്‌. ലോകത്തിലെ തന്നെ വലിയ വെബ്സൈറ്റുകളിലൊന്നായ ഇൃമശഴഹെശെി ദിനം പ്രതി ൫൦ അണ്ഡദാതാക്കളുടെ പരസ്യങ്ങളാണ്‌ വരുന്നത്‌. ഒരു തവണ അണ്ഡം നല്‍കുന്നതിന്‌ ൧൦,൦൦൦ ഡോളര്‍ വരെയാണ്‌. അണ്ഡദാതാവിണ്റ്റെ പ്രതിഫലം. യു.എസില്‍ ൨൦൦ ഓളം ബീജ ബാങ്കുകളാണുള്ളത്‌. ബീജദാതാക്കള്‍ക്ക്‌ ആഴ്ചയില്‍ ഒരു തവണ ബീജം നല്‍കാം. ൨൦൦ ഡോളറോളമാണ്‌ ഇവര്‍ക്ക്‌ നല്‍കുന്ന പ്രതിഫലം. ഗര്‍ഭപാത്രം വാടകയ്ക്ക്‌ കൊടുക്കുന്നവരുടെ വിവരങ്ങളടങ്ങിയ ബാങ്കുകളും വിദേശരാജ്യങ്ങളില്‍ ഇവര്‍ക്ക്‌ എത്ര രൂപ വേണമെങ്കിലും പ്രതിഫലം വാങ്ങാം. പ്രജനന സാങ്കേതികവിദ്യയുടെ അദ്ഭുതാവഹമായ വളര്‍ച്ച അംഗീകരിച്ചേ മതിയാകൂ. എന്നിരുന്നാലും ചികിത്സക്ക്‌ ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ ഭീകരമാണ്‌. ചികിത്സക്കെത്തുന്നവരെ ഇത്‌ ബോധ്യപ്പെടുത്തണം. വിജയശതമാനം കുറവുള്ളത്‌ കൊണ്ട്‌ തട്ടിപ്പും കൂടുതലുണ്ടാകും. ഈ ബില്‍ വരുന്നതോടെ ഈ സാങ്കേതികവിദ്യ സുതാര്യവത്ക്കരിക്കപ്പെടും എന്ന കാര്യത്തില്‍ സംശയം ലവലേശമില്ല.

1 comment:

  1. Nice article....u r review very well in both sides...good criticism....and good judgement too....keep it up your writing style like this....

    ReplyDelete