Search This Blog

Wednesday, December 29, 2010

സിം കാര്‍ഡുകളുടെ ആള്‍മാറാട്ടം

കേരളത്തിലെ നൂറ്‌ ശത മാനം ആളുകളും മൊബൈല്‍ ഫോണ്‍ വരിക്കാരാണ്‌. ഇത്തരത്തിലൊരു വിശേഷത്തിന്‌ അധികമൊന്നും കാത്തിരിക്കേണ്ട വരില്ല. മൊബൈല്‍ ഫോണുകള്‍ കേരളീയരുടെ ജീവിതത്തിണ്റ്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. ൧൯൯൫ ജുലൈ ൩൧ന്‌ വെസ്റ്റ്‌ ബംഗാളില്‍ മോഡി ടെത്സ്ട്രാസ്‌ മൊബൈല്‍ നെറ്റ്‌ സര്‍വീസ്‌ ആണ്‌ ഇന്ത്യയില്‍ മൊബൈല്‍ യുഗത്തിന്‌ തിരികൊളുത്തിയത്‌. ഇന്ത്യയിലെ മൊഡി ഗ്രൂപ്പിണ്റ്റേയും ആസ്ട്രേലിയന്‍ കമ്പനിയായ ടെല്‍ട്രാസിണ്റ്റെയും സംയുക്ത സംരംഭമായിരുന്ന മോഡി ടെല്‍ട്രാസിനെ പിന്നീട്‌ ഭാരതി എയര്‍ട്ടെല്‍ സ്വന്തമാക്കി. കേരളത്തിലും സെല്ലുലാര്‍ സര്‍വീസെത്തി. സര്‍ക്കാര്‍ സംരഭമായ ബിഎസ്‌എന്‍എല്‍ സെല്ലുലാര്‍ സര്‍വീസ്‌ തുടങ്ങിയതോടെ കേരളീയരും അതില്‍ ആകൃഷ്ടരായി. കണക്ഷനെടുക്കാന്‍ അപേക്ഷ നല്‍കിയ കേരളീയര്‍ മൊബൈലുമായി കാത്തിരിപ്പ്‌ തുടങ്ങി. ഇന്‍കമിങ്ങ്‌ കോളുകള്‍ക്ക്‌ പോലും പണം നല്‍കേണ്ട കാലം, സാധാരണക്കാരുടെ കണ്ണില്‍ മൊബൈല്‍ എന്നാല്‍ വെറുമൊരു ആഡംബര വസ്തു. അങ്ങനെയിരിക്കെ വ്യവസായ ഭീമനായ റിലയന്‍സ്‌ കമ്മൂണിക്കേഷന്‍സ്‌ ൫൦൦ രൂപക്ക്‌ മൊബൈല്‍ ഫോണും കണക്ഷനും ഇറക്കി അതൊടെ കേരളത്തില്‍ മൊബൈല്‍ഫോണില്ലാത്തവരുടെ എണ്ണം കിടപ്പാടമില്ലാത്തവരെക്കാള്‍ കുറഞ്ഞു. കേരളീയരുടെ ഈ മൊബൈല്‍ പ്രണയം ഒരുപറ്റം മൊബൈല്‍ കണക്ഷന്‍ ധാതാക്കളെ ഇവിടെ എത്തിച്ചു. എയര്‍ട്ടെല്‍, ഐഡിയ, വൊഡഫോണ്‍, ബിഎസ്‌എന്‍എല്‍, എയര്‍സെല്‍, വീഡിയൊക്കോണ്‍, യുണിനോര്‍, റിലയന്‍സ്‌ ജിഎസ്‌എം, റിലയന്‍സ്‌ സിഡിഎംഎ, ടാറ്റ സിഡിഎംഎ, വിര്‍ജിന്‍ മൊബൈല്‍, എംറ്റിഎസ്‌, ടാറ്റഡോക്കോമോ ഇങ്ങനെ നീളുന്നു കേരളത്തിലെ മോബൈല്‍ ധാതാക്കള്‍. ഇവര്‍ ആകര്‍ഷകമായ ഓഫറുകളിലൂടെ കേരളീയരെ വട്ടം കറക്കുകയാണ്‌. ആദ്യമൊക്കെ മൊബൈല്‍ ഫോണിനെ ആഡംബരവസ്തുവായി മാത്രം കണ്ടിരുന്നവര്‍ക്ക്‌ ഇന്നത്‌ ഒഴിച്ച്കൂടാനാവത്ത എന്തോ ഒന്നാണ്‌. ഉപഭോക്താക്കളാവാന്‍ മാനദണ്ഡങ്ങളില്ലെന്ന അവസ്ഥ ഉണ്ടാക്കിയ വളര്‍ച്ച അത്ഭുതാവഹം. സിം കാര്‍ഡുകളുടെ വിതരണത്തിനായി ഓരോ മുക്കിലും മൂലയിലും ഷോപ്പുകള്‍. ആക്ടിവേഷനും റീചാര്‍ജിഗും ഏത്‌ കുഗ്രാമത്തിലും നടക്കും. പെട്ടിക്കട മുതല്‍ ൫സ്റ്റാര്‍ സൌകര്യങ്ങളുള്ള സ്ഥാപനങ്ങള്‍ വരെ സിം കച്ചവടം നടത്തുന്നു. ഒരാള്‍ക്ക്‌ എത്ര കണക്ഷനുകള്‍ വേണമെങ്കിലും എടുക്കാം എന്നത്‌ കേരളീയരെ ആവശ്യത്തിനും അനാവശ്യത്തിനും സിം കാര്‍ഡെടുക്കുന്നവരാക്കി മാറ്റി. പ്രീപെയ്ഡ്‌ സിമുകളും പോസ്റ്റ്‌ പെയ്ഡ്‌ സിമുകളും ഉണ്ടെങ്കിലും. ഉപഭോക്താക്കള്‍ക്ക്‌ പ്രിയം പ്രീ പെയ്ഡ്‌ സിംമ്മുകളോടാണ്‌. സിം കാര്‍ഡുകള്‍ക്ക്‌ പണം ആവശ്യമില്ലെന്നതും സൌജന്യ സംസാര സമയം ലഭിക്കുമെന്നതും കണക്ഷനെടുക്കുന്നതിനുള്ള നിബന്ധനകളിലെ കുറവും പ്രീപെയ്ഡ്‌ സിംമ്മുകളെ ജനപ്രീയമാക്കി മാറ്റി. വഴിവാണിഭക്കാര്‍ വരെ പ്രീപെയ്ഡ്‌ സിം കാര്‍ഡുകളുടെ വില്‍പ്പനക്കാരായി. ഒരു സിം കാര്‍ഡ്‌ എടുക്കണമെങ്കില്‍ ഫോട്ടോയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും നല്‍കണമെന്നത്‌ നിര്‍ബന്ധമാണ്‌. സാധാരണയായി ഇലക്ഷന്‍ ഐഡണ്റ്റിറ്റി കാര്‍ഡിണ്റ്റെ കോപ്പി, പാസ്പ്പോര്‍ട്ടിണ്റ്റെ കോപ്പി, ഡ്രൈവിഗ്‌ ലൈസന്‍സിണ്റ്റെ കോപ്പി ഇവയാണ്‌ നല്‍കുന്നത്‌. എവിടെ നിന്നാണോ കണക്ഷനെടുക്കുന്നത്‌ അവിടെയാണ്‌ തിരിച്ചറിയല്‍ രേഖകള്‍ നല്‍കേണ്ടത്‌. വഴിവാണിഭക്കാരില്‍ നിന്നുമാണ്‌ സിം കാര്‍ഡ്‌ വാങ്ങുന്നതെങ്കില്‍ വഴിവക്കില്‍ വച്ച്‌ ഐഡി കാര്‍ഡ്‌ നല്‍കേണ്ടിവരും. ഒരു ഐഡി കാര്‍ഡിണ്റ്റെ കോപ്പി കിട്ടിയാല്‍ എത്ര കോപ്പിവേണമെങ്കിലും എടുക്കാമെന്ന കാര്യം എല്ലാവരും മറക്കുന്നു. ഫോട്ടോയുടെ കാര്യമാണെങ്കിലും സ്ഥിതി മറിച്ചല്ല. സിമ്മും സൌജന്യ സംസാര സമയവും വാങ്ങി ഫോണ്‍ കോളുകളില്‍ മുഴുകുന്നവര്‍ അറിയുന്നില്ല, അവരുടെ പേരില്‍ പല കമ്പനികളുടെ സിമ്മുകള്‍ ആക്ടിവേഷനാകുന്നത്‌. ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന്‌ ൧൦൦ കണക്കിന്‌ കണക്ഷനെടുത്ത സംഭവങ്ങള്‍ ഈ അടുത്തുണ്ടായി. പക്ഷെ ഇതാരും അത്ര കാര്യമാക്കി എടുക്കുന്നില്ല. മാഫിയകള്‍ കൊള്ള ലാഭത്തിന്‌ വേണ്ടി മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും ദുരുപയോഗം ചെയ്യുകയാണ്‌. സിം കാര്‍ഡിണ്റ്റെ വിപണനക്കാരായ ചെറുകിട വ്യാപാരികള്‍ക്കും പ്രാദേശിക വിപണനക്കാര്‍ക്കും മൊബൈല്‍ സിംകാര്‍ഡ്‌ ധാതാക്കള്‍ നല്‍കുന്ന വമ്പന്‍ ഓഫറുകളാണ്‌ ഇതിനിവരെ പ്രേരിപ്പിക്കുന്നത്‌. ഓഫറുകള്‍ക്ക്‌ വേണ്ടി ഒരു തിരിച്ചറിയല്‍ രേഖയില്‍ അനേകം ആക്ടിവേഷനുകള്‍ നടത്തുന്നു. സൌജന്യ സംസാര സമയം, വാച്ച്‌, എല്‍സിഡി ടിവി, ക്യാമറ, കമ്പ്യൂട്ടര്‍, ലാപ്‌ ടോപ്പ്‌, മൊബൈല്‍ ഫോണ്‍, ബൈക്ക്‌, കാറുകള്‍ ഇങ്ങനെ നീളുന്നു ഓഫറുകള്‍. ഈ ഓഫറുകളെല്ലാം മാസം തോറും മാറി മാറി വരുന്നു. മാസം തോറും ആക്ടിവേഷനുകളുടെ എണ്ണം കൂട്ടുന്നതിന്‌ ഇവര്‍ സ്വീകരിക്കുന്ന എളുപ്പ മാര്‍ഗം മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖ നല്‍കി കണകഷനുകള്‍ ആക്ടിവേട്‌ ചെയ്യുക എന്നതും. ഇങ്ങനെ ആക്ടിവേറ്റ്‌ ചെയ്യുന്ന സിം കാര്‍ഡുകള്‍ ഉപയോഗ ശൂന്യമാകാതിരിക്കാന്‍ ഇവ മറ്റുള്ളവര്‍ക്ക്‌ നല്‍കുന്നു. ഇത്‌ വാങ്ങുന്നവരുടെ തിരിച്ചറിയല്‍ രേഖകളുപയോഗിച്ച്‌ വേറെ കണക്ഷനുകളെടുക്കുന്നു. അറിഞ്ഞും അറിയാതെയും മറ്റുള്ളവരുടെ ഉടമസ്തതയിലുള്ള സിംമ്മുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയുണ്ട്‌ കേരളത്തില്‍. താന്‍ ഉപയോഗിക്കുന്ന സിംകാര്‍ഡ്‌ മറ്റുള്ളവരുടെ പേരിലാണെന്നറിയുമ്പോള്‍ സന്തോഷിക്കുന്നവരാണ്‌ ഏറെയും. കാരണം ഈ സിം കാര്‍ഡ്‌ ഉപയോഗിച്ച്‌ ആരെ വേണമെങ്കിലും വിളിക്കാം എന്ത്‌ വേണമെങ്കിലും പറയാം. പശ്നങ്ങളുണ്ടായാലും കുഴപ്പമില്ല. കാരണം കേസ്‌ വന്നാലും സിം കാര്‍ഡിണ്റ്റെ യഥാര്‍ഥ അവകാശിയുടെ പേരിലല്ലേ വരു. മറ്റുള്ളവരുടെ പേരിലുള്ള സിം കാര്‍ഡ്‌ ഭീക്ഷണി കോളുകള്‍ക്കാണ്‌ കൂടുതലായും ഉപയോഗിക്കുന്നത്‌. സ്ത്രീകളെ വിളിച്ച്‌ അസഭ്യം പറയുന്ന വിരുതന്‍മാരും കുറവല്ല. അടുത്തകാലങ്ങളിലായി പല ക്രിമിനല്‍ കേസുകളിലും പ്രധാന തെളിവായി മാറിയത്‌ മൊബൈല്‍ ഫോണുകളും അതില്‍ നിന്ന്‌ വിളിച്ച കോളുകളുമാണ്‌. വ്യാജ തിരിച്ചറിയല്‍ രേഖകളാണ്‌ സിം കാര്‍ഡ്‌ എടുക്കുന്നതിന്‌ ഉപയോഗിച്ചതെങ്കില്‍ കുറ്റവാളികള്‍ രക്ഷപെടാന്‍ സാധ്യത കൂടുതലാണ്‌. പക്ഷെ സ്വന്തം പേരിലുള്ള തിരിച്ചറിയല്‍ രേഖ കൊടുത്തിട്ട്‌ മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖയിലുള്ള കണക്ഷനുപയോഗിക്കേണ്ടി വരുന്നു. ഇത്‌ ഒരു തെറ്റും ചെയ്യാത്തവരെ പോലും കുറ്റക്കാരായി കേസുകളിലകപ്പെടുത്തും. സാധാരണഗതിയില്‍ സിം കാര്‍ഡ്‌ വ്യാപാരം നടത്തിയാല്‍ ലാഭമായി ലഭിക്കുന്നത്‌ ഒരു ആക്ടിവേഷന്‌ ൨൦-൩൦ രൂപയാണ്‌. ഓഫറുകള്‍ കൂടി ലഭിച്ചാല്‍ ലാഭം നാല്‌ ഇരട്ടിയാകുമെന്നതാണ്‌ ഇവരെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. സിംകാര്‍ഡുകളുകളുടെ ദുരുപയോഗം തടയണം. അതിന്‌ അധികാരികള്‍ തന്നെ മുന്നിട്ടിറങ്ങണം. ആള്‍മാറാട്ട സിം കാര്‍ഡുകള്‍ ഏതെങ്കിലുമൊരു തീവ്രവാദിയുടെ കയ്യിലകപ്പെട്ടാലുണ്ടാകുന്ന പ്രശ്നത്തെ കുറിച്ച്‌ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. ഇല്ലെന്നതാണ്‌ വാസ്തവം. ഇവര്‍ ഈ സിം കാര്‍ഡുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചാല്‍. അല്ലെങ്കില്‍ ഏതെങ്കിലും കുറ്റ കൃത്യങ്ങള്‍ക്കുപയോഗിച്ചാല്‍. എന്താകും അവസ്ഥ. ഒരാള്‍ക്ക്‌ എത്ര സിം കാര്‍ഡുകള്‍ വേണമെങ്കിലും ഉപയോഗിക്കാം എന്നത്‌ ഗുരുതരമായ വീഴ്ച തന്നെ. ഇത്തരത്തില്‍ സിം കാര്‍ഡ്‌ മാഫിയകള്‍ കേരളത്തിലാകമാനം പിടിമുറുക്കിയിട്ടും അധികാരികളാരും നടപടികള്‍ കൈക്കൊള്ളാന്‍ കൂട്ടാക്കാത്തത്‌ എന്തുകൊണ്ടാണ്‌. സൈബര്‍ സെല്ലെന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം പോലീസിലുണ്ടായിട്ടും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച്‌ വരികയാണ്‌. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ വേണ്ട നടപടികളെടുത്തെ മതിയാകു. ഇതുവരെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം തേടണം. മൊബൈല്‍ സിം കാര്‍ഡ്‌ ധാതാക്കള്‍ ഒരു നിയന്ത്രണവുമില്ലാതെ സിം കാര്‍ഡുകള്‍ നല്‍കുന്നത്‌ നിര്‍ത്തണം. ഒരാള്‍ക്ക്‌ ഉപയോഗിക്കാവുന്ന കണക്ഷനുകളുടെ എണ്ണത്തിന്‌ പരിധി കല്‍പ്പിക്കണം. ഗസറ്റഡ്‌ ഓഫീസര്‍ അറ്റസ്റ്റ്‌ ചെയ്ത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്‌ മാത്രം കണക്ഷനുകള്‍ നല്‍കണം. അധികാരികള്‍ ഇത്തരമൊരു സമീപനം കൈക്കൊണ്ടാല്‍ മാത്രമെ കൊള്ള ലാഭത്തിന്‌ വേണ്ടി വിതരണക്കാര്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത്‌ തടയാന്‍ കഴിയു. ഓരോ വ്യക്തിയും അവരവരുടെ പേരില്‍ എത്ര കണക്ഷനുകളുണ്ടെന്ന്‌ കണ്ടെത്തണം. അതിന്‌ ഓരോ മൊബൈല്‍ കമ്പനികളുടെയും കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണം. നിങ്ങളുടെ പേരില്‍ മറ്റുള്ളവര്‍ കണക്ഷനെടുത്തിട്ടുണ്ടെന്ന്‌ കണ്ടെത്തിയാല്‍ ആ വിവരം പോലീസിലറിയിക്കുകയോ അല്ലെങ്കില്‍ അത്‌ ഡിസ്കണക്ട്‌ ചെയ്യിക്കുകയോ ചെയ്യണം. കാശ്മീരില്‍ ഈ പ്രശ്നത്തെ അതിജീവിച്ചത്‌ പ്രീപെയ്ഡ്‌ സിമുകള്‍ നിരോധിച്ചുകൊണ്ട്‌ ഉത്തരവിറക്കിയായിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ പ്രീപെയ്ഡ്‌ സിമ്മുകള്‍ നിരോധിക്കുന്നത്‌ തന്നെയാണ്‌ നല്ലത്‌. പോസ്റ്റ്‌ പെയ്ഡ്‌ കണക്ഷനുകള്‍ മാത്രമാക്കണം. ഇത്‌ മാത്രമാണ്‌ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്യുന്ന പ്രശ്നത്തിനൊരു പരിഹാരം.