Search This Blog

Monday, March 19, 2012

SHUBHA DARSHANY


കാമവെറി പൂണ്ടവള്‍ ധര്‍ഷണി
ഈരിഴ തോര്‍ത്തിന്റെ മറവില്‍
ഉടുമുണ്ടുരിയുന്നവള്‍
ശുഭയെന്നതിവള്‍ തന്‍ നാമമല്ല
കാലം കല്‍പ്പിച്ചൊരലങ്കാരസൂക്തം
ചെക്കുന്നി തുളുമ്പുന്നൊരാ ചിറിയില്‍
ചെഞ്ചായം ചാലിച്ചവള്‍
കാതില്‍ ശൃഗാരമതോതുന്നതോ
വിടന്‍ വിരാചിച്ചനര്‍ത്ഥമാക്കിയൊരുപറ്റം
പെണ്‍കിടാങ്ങള്‍ക്കത്താഴമേകുവാന്‍
ഇവരോ.........
രാവിന്റെ മറവില്‍ ആഴ്‌ന്നമര്‍ന്നൊരാ
ശീല്‍ക്കാരമതിന്‍ തേവിടിശികിടാങ്ങള്‍
വിടന്‍ തീര്‍ത്തൊരാ
തേവിടിശിക്കുലത്തിന്‍ പുതുനാമ്പുകള്‍
ഇവര്‍തന്‍ അരകെട്ടില്‍
ശുഭധര്‍ഷണിതന്‍ രക്ഷ തകിടുകള്‍
വിടനാം ജനകനും ജനകനാം വിടനും
തെരുവു വേശ്യ-തന്‍ ശുഭബന്ധ-ന-മ-രി-യാന്‍
തക്കം പാര്‍ത്തീ-ടവെ
വിവരസ്‌തനിയാം ഇവള്‍തന്‍
മുലക്കച്ചയില്‍ മുയിങ്ങുപേറിയൊരാ
പച്ചനോട്ടുതന്‍ പണകൊഴുപ്പില്‍
വഴുതി വീഴവെ
ശുഭധര്‍ഷണിതന്‍ ആക്രോശം...........
ഹേ മാനുജാ................
നീ തീര്‍ത്തൊരഴുക്കുചാലിലുഴയാന്‍
നീര്‍കാക്കകളില്ലിവിടെ
തേവിടിശികുലം മുടിഞ്ഞിരിക്കുന്നു
വേരറ്റൊരാ കുലത്തിന്‍ അവസാന കണ്ണിയാം ഞാന്‍;
എന്നിലൂടെ ഈ നികൃഷ്‌ടവംശത്തിനവസാനം
ഇതൊരു തെരുവ്‌ വേശ്യതന്‍ സ്വപ്‌നമല്ല
ജത്തരഹസ്യത്തിന്‍ പൊരുളറിയാത്തൊരുപറ്റം
പെണ്‍കിടാങ്ങള്‍ തന്‍ കാവല്‍ നായയാം
ശുഭധര്‍ഷണി തന്‍ സ്വപ്‌നം......

1 comment: